ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ കൂറ്റൻ നടരാജ ശില്‍പം;28 അടി ഉയരം, വില 10 കോടി രൂപ
ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി വേദി അലങ്കരിക്കാൻ തമിഴ്‌നാട്ടിൽ നിന്നും നടരാജ ശിൽപം.28 അടി ഉയരമുള്ള നടരാജ ശില്‍പം നിര്‍മിച്ചത് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ സ്വാമിമലയിലാണ്. 19 ടണ്‍ ഭാരമുള്ള ശില്‍പം ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗ്ഗം അയച്ചു. 10 കോടി രൂപയാണ് ശില്‍പത്തിന്‍റെ നിര്‍മാണ ചെലവ്. സ്വർണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ എട്ടുലോഹങ്ങളാലാണ് ശില്പം നിർമിച്ചിരിക്കുന്നത്. പ്രമുഖശില്പിയായ ദേവസേനാപതി സ്ഥപതിയുടെ മക്കളായ ശ്രീകണ്ഠ സ്ഥപതി, രാധാകൃഷ്ണ സ്ഥപതി, സ്വാമിനാഥ സ്ഥപതി […]
