പ്രധാനമന്ത്രിക്കെതിരെ കമന്റ്;വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പരാതി നല്കി നസ്ലിന്
തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് കമന്റ് ഇടുന്നയാളെ കണ്ടെത്താന്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി നടൻ നസ്ലിൻ.കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ്ലെൻ പറഞ്ഞു. ഫെയ്സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത് തന്റെ പേരും ചിത്രവുമുപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി ഇൻസ്റ്റാഗ്രാമിൽ നസ്ലിൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ […]
