ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി;ചിത്രങ്ങള്‍ പുറത്ത്,പരീക്ഷണം വിജയത്തിലെത്തിച്ച് നാസ
നാസയുടെ ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി.ഛിന്നഗ്രഹത്തില്‍ ഡാർട്ട് പേടകം ഇടിച്ചിറക്കുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു.ഡാര്‍ട്ട് ബഹിരാകാശ പേടകം പുലര്‍ച്ചെ 4.44 നാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്..ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണ് നടന്നത്. 2021 ഒക്ടോബര്‍ 23 രാത്രി ചൊവ്വാഴ്ച 10.21 നാണ് കാലിഫോര്‍ണിയയില്‍ നിന്ന് […]

