നര്‍മ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം; പതിമൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
നര്‍മ്മദ നദിയിലേക്ക് ബസ്സ് മറിഞ്ഞ് അപകടം. 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ്വേയ്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ റെയിലിംഗ് തകര്‍ത്ത് താഴേയ്ക്ക് മറിയുകയായിരുന്നു. ഇതുവരെ 15 ഓളം പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആഗ്ര-മുംബൈ ഹൈവേയിലാണ് ഘാല്‍ഗട്ട്. […]

