‘മകനെ ജയില്‍ ജീവനക്കാര്‍ കൊന്ന് കെട്ടിത്തൂക്കിയതാവാം’; ഇരുവരുടെയും ജീവനെടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളിയെന്നും മനു മനോജിന്റെ അച്ഛന്‍
നരിയംപാറ പീഡന കേസിലെ പ്രതി മനു മനോജിന്റെ മരണത്തില്‍ ആരോപണവുമായി അച്ഛന്‍ മനോജ്. മകനെ ജയില്‍ ജീവനക്കാര്‍ കൊന്നുകെട്ടിത്തൂക്കിയതായിരിക്കുമെന്ന് അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ ഇടപെടലില്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മനോജ് ആരോപിച്ചു. തോര്‍ത്തില്‍ തൂങ്ങി മരിച്ചെന്നാണ് പറയുന്നത്. ചെറിയ തോര്‍ത്തുകൊണ്ട് ഗ്രില്ലില്‍ കെട്ടിത്തൂങ്ങി മരിക്കാനാകുമോ. തോര്‍ത്തില്‍ കെട്ടിത്തൂങ്ങി മരിച്ചയാളുടെ പെടലിയില്‍ മുറിവ് വരുന്നത് എങ്ങനെയാണെന്നും മനോജ് ചോദിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മുട്ടം ജയിലില്‍ മനു മനോജിനെ തൂങ്ങിമരിച്ച നിലയില്‍ […]