അത്താണിയില്‍ നിന്നും അര്‍ഹരുടെ കൈകളിലേക്ക്
കച്ചേരിമുക്കിലെ സന്നദ്ധ സംഘടനയായ ടീം ലാപെക്‌സ് ട്രസ്റ്റ് അത്താണി ധന ശേഖരണാര്‍ത്തം നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്നും വാങ്ങിയ ബിരിയാണികള്‍ കോഴിക്കോട് നഗരത്തിലെ തെരുവിന്റെ മക്കള്‍ക്ക് എത്തിച്ചു നല്‍കി. അത്താണിയില്‍ നിന്നും വാങ്ങിയ ബിരിയാണി വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന നിലാരംബരായ നൂറോളം പേര്‍ക്കാണ് ഇന്നലെ ഭക്ഷണം എത്തിച്ചു നല്‍കിയത്.. 5 വര്‍ഷത്തിലേറെയായി ജില്ലക്ക് അകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തുമെല്ലാം സേവനം ചെയ്ത് വരുന്ന സംഘടനയാണ് ടീം ലാപെക്‌സ് ചലഞ്ചില്‍ പാക്കിങ്ങ് പ്രവര്‍ത്തിയിലും ടീം ലാപെക്‌സ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു..