കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു; വിമർശനവുമായി പ്രധാന മന്ത്രി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി . കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്നും പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ആദിവാസികളുടെ സ്വത്തോ ഭൂമിയോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു. വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്.വഖഫിന്റെ പക്കൽ ഉള്ള സ്വത്തുക്കൾ ആവശ്യക്കാർക്ക് നൽകിയിരുന്നുവെങ്കിൽ അത് ഉപകാരപ്പെടും ആയിരുന്നു. പക്ഷേ ഈ സ്വത്തുക്കളുടെ ഗുണം ലഭിച്ചത് ഭൂമാഫിയക്കാണെന്നും പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിമുകൾക്കും […]