National News

ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിവാദ പരാമര്‍ശം; അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

  • 25th August 2021
  • 0 Comments

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നാരായണ്‍ റാണെയ്ക്ക് ജാമ്യം. റായിഗഡിലെ മഹാഡ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിലായി ഏകദേശം എട്ട് മണിക്കൂറുകള്‍ക്കു ശേഷം ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അറസ്റ്റ്. റായ്ഗഡിലെ മഹാഡ് നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ റാണെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഉദ്ധവിനെ തല്ലുമായിരുന്നു എന്നാണ് റാണെ പറഞ്ഞത്. ‘സ്വാതന്ത്ര്യ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാകരമാണ്. തന്റെ പ്രസംഗത്തിനിടെ […]

National News

ഉദ്ദവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

  • 24th August 2021
  • 0 Comments

കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയിലുള്ള റാണെയെ റാലിയ്ക്കിടെ തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്നാണ് നാരായണ്‍ റാണെ പറഞ്ഞത്. റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും റാണെയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും കോടതിയുടെ […]

error: Protected Content !!