നാരദ കൈക്കൂലി കേസിൽ മന്ത്രിമാര്‍ ഉള്‍പ്പെടെ തൃണമൂൽ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു; പ്രതിഷേധവുമായി മമത സിബിഐ ഹെഡ്ക്വാട്ടേഴ്സിൽ
നാരദ കൈക്കൂലി കേസിൽ മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബംഗാളിൽ നാടകീയ നീക്കങ്ങൾ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ സിബിഐ ഹെഡ്ക്വാട്ടേഴ്സിൽ പ്രതിഷേധവുമായെത്തി. നാല് തൃണമൂൽ നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ സിബിഐ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചന. ഈ നാല് നേതാക്കള്‍ക്കെതിരെയും അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. . എംഎല്‍എമാര്‍ക്കെതിരായ […]