മമത ബാനർജിക്ക് പരിക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹർജി; പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി
നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനായ വിവേക് നാരായൺ ശർമയ്ക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിക്ക് പരുക്കേറ്റ സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയ്ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നായിരുന്നു ആരോപണം. മമതയ്‌ക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സത്യാവസ്ഥ പുറത്തുവരാൻ സിബിഐ അന്വേഷണം […]