രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാവാത്തതിനാല്‍;അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന വിജയ സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ […]
