‘നൈതികം 2020’ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു
പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘നൈതികം 2020’ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി കൊടുവള്ളി സബ്ജില്ലാ തല ഉദ്ഘാടനം മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നിര്‍വഹിച്ചു.ഭരണഘടനാ വിശകലനം ചെയ്തു കൊണ്ട് അഡ്വ:ഇ.ഫാറൂഖ് മുഹമ്മദ് സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ റിയാസ് എടത്തില്‍,സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുരളീ കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് പി.ജഅഫര്‍,മാനേജര്‍ പി.കെ.സുലൈമാന്‍ മാസ്റ്റര്‍,പ്രിന്‍ സിപ്പാള്‍ എം.കെ.രാജി,ഹെഡ്മാസ്റ്റര്‍ ടി.പ്രകാശ്,എം.പി.ടി.എ പ്രസിഡന്റ് പി.സജ്ന,വിജയന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു
