National

ജയിലില്‍ നിന്ന് ജീവനോടെ പുറത്തുവരാനായത് അത്ഭുതമാണ്; പ്രതികരിച്ച് സായിബാബ

  • 8th March 2024
  • 0 Comments

നാഗ്പൂര്‍: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ച് സായിബാബ. ജയിലില്‍ നിന്ന് ജീവനോടെ പുറത്തുവരാനായത് അത്ഭുതമാണെന്ന് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന സായിബാബയെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കുറ്റവിമുക്തനാക്കിയിരുന്നു. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ സായിബാബ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘ജയിലില്‍ നിന്ന് ജീവനോടെ പുറത്തുവന്നത് ഒരു അത്ഭുതമാണ്. എന്റെ ആരോഗ്യം വളരെ മോശമാണ് സംസാരിക്കാന്‍ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ […]

National News

നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു,ഒരുകുട്ടി മരിച്ചു; അന്വേഷണം

നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്‌ഐവി,തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി സ്ഥിരീകരിച്ചത്,ഇതില്‍ ഒരു കുട്ടി മരിച്ചു.സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ധക്കാട്ടെ പറഞ്ഞു.ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്ത ബാങ്ക് പ്രവർത്തനമെന്നും പരിശോധിക്കും Maharashtra| 4 […]

National News

തുറിച്ച് നോക്കിയതിന് നാഗ്പൂരിൽ യുവാവിനെ കുത്തിക്കൊന്നു

  • 29th December 2021
  • 0 Comments

തുറിച്ചുനോക്കിയെന്ന് ആരോപിച്ച്നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് യുവാവിനെ കൊലപ്പെടുത്തി. രണ്ട് പേർ ചേർന്നാണ് 25 കാരനായ അനികേത് താംബെയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയ് സോംകുവാർ (28), ഭൂഷൺ സോംകുവാർ (26) എന്നിവരാണ് പ്രതികൾ. താംബെയും പ്രതികളും തമ്മിൽ നേരത്തെ തന്നെ ശത്രുതയുണ്ടായിരുന്നു. ജയ്‌യും ഭൂഷണും താംബെ തങ്ങളെ തുറിച്ചുനോക്കിയതായി ആരോപിച്ച് തിങ്കളാഴ്ച രാത്രി തർക്കം ആരംഭിച്ചു. തർക്കത്തിനിടയിൽ ആയുധം എടുക്കാനായി പോയ പ്രതികൾ . മടങ്ങിവന്ന് താംബെയെ കുത്തിക്കൊല്ലുകയായിരുന്നു . ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

National News

കോവിഡ്; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക് ഡൗൺ

  • 11th March 2021
  • 0 Comments

കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പൂര്‍ പൊലീസ് കമ്മീഷണറേറ്റിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് ഇത് ബാധകമാകുക.വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. നാഗ്പൂരില്‍ മാത്രം ഇന്നലെ 1710 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 173 ദിവസത്തിനിടെ ആദ്യമായാണ് ഇത്രയുമധികം […]

error: Protected Content !!