വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു ജനങ്ങൾ ആശങ്കയിൽ
കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതായി പരാതി. വർഷങ്ങളായി ഇവിടെ വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതു വരെ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പേരടി താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ കുടുംബ സമീപമുള്ള ഈ കോട്ടയിൽ വർഷാവർഷം നാഗപാട്ടുകൾ ഉൾപ്പടെ […]