Kerala News

ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട നദീറയുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം; തീരുമാനം മന്ത്രിസഭായോഗത്തില്‍

  • 23rd June 2021
  • 0 Comments

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നദീറമോളുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നദീറ മരണപ്പെട്ടത്. കൊല്ലം പത്താനാപുരം സ്വദേശിയായിരുന്നു നദീറയ്ക്ക് 22 വയസായിരുന്നു. അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. […]

error: Protected Content !!