Kerala News

നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ

  • 17th February 2023
  • 0 Comments

നാദാപുരം തൂണേരിയിൽ പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. പാറോള്ളതിൽ ഇസ്‍മയിലിനെ ആണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇയാള്‍ കീഴടങ്ങിയത്.2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. കേസെടുത്തതിനെ തുടർന്ന് ഇസ്മയിൽ വിദേശത്തേക്ക് കടന്ന് കളഞ്ഞു

Kerala News

ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി;കാണാതായത് നാദാപുരം സ്വദേശിയെ

  • 7th August 2022
  • 0 Comments

കോഴിക്കോട് ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായത്. ജൂലൈ 20 ന് അനസ് കരിപ്പൂരിൽ എത്തിയതായി മാതാവ് പറയുന്നു. അനസിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തിയതായി മാതാവ് പറഞ്ഞു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണ്ണ ഇടപാടാണോ തിരോധാനത്തിന് പിന്നിലെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു.പേരാമ്പ്ര പന്തീരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ […]

Kerala Local News

കോഴിക്കോട് ഉമ്മത്തൂർ പുഴയിൽ കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി

ചെക്യാട് ഉമ്മത്തൂർ പുഴയിൽ കാണാതായ പതിമൂന്ന്കാരന്റെ മൃതദേഹം കണ്ടെത്തി.അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. നാവികസേനയിലെ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ ൃതിരച്ചിലിനൊടുവിലാണ് രണ്ടാം ദിവസം മൃതദേഹം ലഭിച്ചത്.ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച വൈകീട്ട് ചെക്യാട് ഉമ്മത്തൂർ പുഴയില്‍ കുളിക്കാനിറങ്ങിയത്. അടി ഒഴുക്ക് ശക്തമായതോടെ ബാക്കി ഉള്ളവർ കരയിൽ കയറി. മിസ്ഹബും മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദിനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് […]

Local

മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്കും – മന്ത്രി ജി സുധാകരന്‍

നാദാപുരം : കേരളത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന മുഴുവന്‍ റോഡുകളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്നും ഡിസൈന്‍ഡ് റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ്മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്‍കും. വില്യാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂര്‍ റോഡ് രണ്ടാം ഘട്ട പരിഷ്‌ക്കരണ പ്രവൃത്തി എടച്ചേരി മീശമുക്ക് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  നാദാപുരം മണ്ഡലത്തില്‍ മാത്രം 331 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പണം […]

error: Protected Content !!