സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദം; മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്ത് നടക്കാവ് പോലീസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 ന്റെ നിർദേശ പ്രകാരം മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്ത് നടക്കാവ് പോലീസ്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടർ കനകദാസ്, കണ്ടാലറിയാവുന്ന പത്ത് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മതസ്പർധ വളർത്തൽ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ അനൂപ് വി ആർ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. […]
