നാടെങ്ങും നബിദിനാഘോഷങ്ങൾ
കുന്ദമംഗലം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വർണാഭമായ ചടങ്ങുകളോടെ ഭക്തിപൂർവ്വം നാടെങ്ങും ആഘോഷിച്ചു. കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി. ദഫ് മുട്ടിന്റെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന നബിദിന റാലി മസ്ജിദിന്റെ മുൻപിൽ നിന്നും ആരംഭിച്ച് കുന്ദമംഗലം ടൗൺ വഴി സുന്നി മദ്രസയിൽ സമാപിച്ചു. മധുര പാനീയങ്ങളും, പലഹാരങ്ങളും മിഠായികളും നൽകിയാണ് പലയിടങ്ങളിലും ഘോഷയാത്രയെ നാട്ടുകാർ സ്വീകരിച്ചത്. മഹല്ല് പ്രസിഡന്റ് മുഹമ്മദാജി, സെക്രട്ടറി എം പി ആലി ഹാജി, മറ്റു […]