പ്രവാചക നിന്ദ; ഹൈദരാബാദില്‍ കനത്ത പ്രതിഷേധം, തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിംഗ് അറസ്റ്റില്‍
പ്രവാചക നിന്ദ നടത്തിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിംഗിനെതിരെ അറസ്റ്റില്‍. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പൊലീസ് കേസ് എടുത്തത്. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി രാജാ സിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ കനത്ത പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് കേസെടുത്തത്. ബിജെപി എംഎല്‍എ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബഷീര്‍ബാഗിലെ കമ്മീഷണര്‍ ഓഫീസില്‍ പ്രതിഷേധിച്ചവരെ പൊലീസ് […]