ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് പകർത്തിയ ആദ്യചിത്രം പുറത്തിറക്കി നാസ
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ.യു.എസ്.പ്രസിഡന്റ് ജോ ബൈഡൻ ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്. രാജ്യത്തിന് അഭിമാനമൂഹൂർത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്.ആകാശത്ത് ഒരു മണൽത്തരിയോളം പോന്ന ഇടത്തിലൂടെ ആ ബഹിരാകാശ ടെലസ്‌കോപ്പ് ബാഹ്യപ്രപഞ്ചത്തിലേക്ക് ആഴത്തിൽ നോക്കിയപ്പോൾ ലഭിച്ച ദൃശ്യമാണിതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും […]
