ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറി; ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്ത്
ഐ എ എസ് തലപ്പത്തെ പോര് തുടരുന്നതിനിടെ ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറങുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് നൽകിയ മറുപടി കത്തിൽ തന്റെ ആവശ്യം അംഗീകരിച്ചിരുന്നെന്നും എന്നാൽ ഏഴ് ദിവസം കൊണ്ട് തീരുമാനം പിൻവലിച്ചെന്നും എൻ പ്രശാന്ത് വിമർശിച്ചു. സർക്കാരിന്റെ മറുപടി കത്ത് ഉൾപ്പെടുത്തിയാണ് എൻ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ‘ഏഴു വിചിത്ര രാത്രികൾ കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞുവെന്ന് എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. […]
