ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിന്റെ ഓര്‍മ്മ; സ്വാതന്ത്ര്യദിന സന്ദേശവുമായി എ.എന്‍. ഷംസീര്‍
ബഹു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സ്വാതന്ത്ര്യദിന സന്ദേശം ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീര്‍ച്ചയായും ഓര്‍മ്മദിനം തന്നെയാണ്. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിന്റെ ഓര്‍മ്മയാണ് – ഒരു ജനത ഒറ്റക്കെട്ടായി ഒരു രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമര്‍ദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്‌നേഹികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നാം തലയുയര്‍ത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ദിനമാണ്. ഈ കഴിഞ്ഞ 78 വര്‍ഷങ്ങളിലും നാം ഉയര്‍ത്തിപ്പിടിച്ച […]
