സോളാര്‍ വിഷയം; സമരം അവസാനിപ്പിക്കാന്‍ ഒരുതരത്തിലുള്ള ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍ കെ പ്രേമചന്ദ്രന്‍
സോളാര്‍ വിഷയത്തില്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍ കെ പ്രേമചന്ദ്രന്‍. സമരം അവസാനിപ്പിക്കാന്‍ ഒരുതരത്തിലുള്ള ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല. യുഡിഎഫുമായി അങ്ങനെയൊരു ബന്ധമുള്ള വ്യക്തി ആയിരുന്നില്ല ഞാന്‍. എല്‍ഡിഎഫ് എന്നെ നിയോഗിച്ചിട്ടും ഇല്ല. എന്റെ പേര് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണ്. ജോണ്‍ മുണ്ടക്കയത്തെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും എന്‍ കെ പ്രേംചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം ആകുമ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികം. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.