ഗോഡ്‌സെയെ പുകഴ്ത്തുകയും ഗാന്ധിവധത്തെ ന്യായീകരിച്ച് വിഷപ്രചരണം നടത്തുകയും ചെയ്യുന്ന ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കണം; അശോകന്‍ ചരുവില്‍
ഗാന്ധിവധത്തെ ന്യായീകരിക്കുകയും ഗാന്ധി ഘാതകനായ ഗോഡ്സയെ പുകഴ്ത്തുകയും മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഡോ.എന്‍. ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഏറെ കാലമായി തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഗോപാലകൃഷ്ണനെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ‘ശാസ്ത്രജ്ഞന്‍’, ‘ഹിന്ദുമത പണ്ഡിതന്‍’, ‘ആത്മീയ പ്രഭാഷകന്‍’ എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ […]
