പോരാടാനാണ് തീരുമാനം; രോഗാവസ്ഥയെക്കുറിച്ച് വിവരിച്ച് കണ്ണ് നിറഞ്ഞ് സാമന്ത
തന്നെ ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടി സമാന്ത.തന്റെ രോഗാവസ്ഥയെക്കുറിച്ചും ചില മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളെക്കുറിച്ചും പുതിയ ചിത്രം യശോദയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.രോഗം അതിജീവിച്ചതിനെ കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും കണ്ണുനിറഞ്ഞ് കൊണ്ട് സാമന്ത പറഞ്ഞു‘‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാന്‍ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു […]
