‘മൈ ലൈഫ് ആസ് എ കോമ്രേഡ്’കെകെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ
കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയെന്ന് ആരോപണം.. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. […]