അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സ; വീഡിയോ വൈറല്‍
സാമൂഹ്യ മാധ്യമങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതിയായ മാസ്‌കെയറിന്റെ വീഡിയോ വൈറല്‍. എം.വി.ആര്‍ സി.സി.ആര്‍.ഐയുടെ സൗജന്യ ചികിത്സാ പദ്ധതിയാണ് ‘മാസ്‌കെയര്‍’. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ചേര്‍ന്നാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എം.വി.ആര്‍.സി.സി.ആര്‍.ഐ) മാസ്‌കെയര്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കാന്‍സറിനെ അതിജീവിച്ച ഇന്നസെന്റാണ് വീഡിയോയിലുള്ളത്. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 10,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിലൂടെ മാസ്‌കെയറില്‍ അംഗമാകാം. ഈ ഡെപ്പോസിറ്റ് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്നതാണ്. […]
