Kerala News

സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണത്തിൽ; ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ കീശ കാലിയാകും

  • 19th April 2023
  • 0 Comments

സംസ്ഥാനത്തെ റോഡുകൾ ഇന്ന് മുതൽ മോട്ടർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിൽ. കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകള്‍ വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തിക്കും. ഇനി മുതൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കീശ കീറും. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം. പാലിക്കേണ്ട നിയമങ്ങൾ: അനുവദനീയ വേഗം സ്‌കൂള്‍മേഖല 30 കി.മീ. കാറുകള്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കിങ്ങില്‍ ശ്രദ്ധിക്കാന്‍ തുടര്‍ച്ചയായ വെള്ളവര ഡ്രൈവിങ് റെഗുലേഷന്‍സിലാണ് റോഡ് മാര്‍ക്കിങ്ങുകള്‍ പാലിക്കണമെന്ന നിര്‍ദേശമുള്ളത്. ഓവര്‍ടേക്ക് ചെയ്യുന്നത് അപകടമുണ്ടാക്കാന്‍ […]

Kerala

തൃശൂരിൽ 165 ബസുകൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

  • 24th September 2022
  • 0 Comments

തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകളിലും, കെ.എസ്.ആർ.ടി.സി ബസിലും പരിശോധന നടത്തി. എയർ ഹോൺ, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ പരിശോധനകളിൽ കണ്ടെത്തി.

Kerala News

പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സ്;ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും

  • 17th September 2022
  • 0 Comments

സംസ്ഥാനത്ത് പ്ലസ്‍ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാൻ പദ്ധതി.മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‍സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമെ വാഹനം ഓടിക്കാൻ അനുവാദം ഉണ്ടാകുകയുള്ളൂ.പ്ലസ് ടുവിന് ഒപ്പം ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും. […]

Kerala News

റോഡിൽ നിയമലംഘനം നടത്തിയാൽ സ്‌പോട്ടിൽ ലൈസന്‍സ് പോകും; നടപടികൾ പൂർത്തിയായി

  • 15th March 2022
  • 0 Comments

ലൈസന്‍സ് താത്കാലികമായി റദ്ദാക്കാവുന്ന കുറ്റം ചെയ്തയാള്‍ക്ക് റദ്ദാക്കിയ ഉത്തരവ് ലഭിക്കാന്‍ താമസമെടുക്കുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് റോഡില്‍ നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സ്പോട്ടിൽ സസ്പെന്‍ഡ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകില്ല . നിയമലംഘനം നടത്തിയയാളുടെ വാദംകേട്ട അന്നുതന്നെ ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കാന്‍ ആര്‍.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്‍.ടി.ഒ.മാര്‍ക്കും മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം.. പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശചെയ്താല്‍ അന്തിമ നടപടിയെടുക്കുന്നത് ആര്‍.ടി.ഒ.യോ ജോയന്റ് ആര്‍.ടി.ഒ.യോ ആണ്. ഇവര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടയാളുടെ വാദം കേള്‍ക്കും. വാദം തൃപ്തികരമല്ലെങ്കിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ […]

Kerala News

ബസ്സ് പുറപ്പെടും വരെ പുറത്ത്,ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക ,വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

  • 2nd March 2022
  • 0 Comments

ബസുകളില്‍ വിദ്യാര്‍ത്ഥികൾക്കെതിരെയുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബസ്സിൽ കയറ്റാതിരിക്കുക,ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക..ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക.. ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. […]

error: Protected Content !!