നമ്പര്‍ പ്ലേറ്റില്ലാത്ത മോഡിഫൈഡ് ജീപ്പില്‍ ആകാശ് തില്ലങ്കേരിയുടെ യാത്ര;വാഹനത്തിന്റെ ആര്‍സി സസ്‌പെന്റ് ചെയ്യാന്‍ എംവിഡി
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ആര്‍സി സസ്‌പെന്റ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മലപ്പുറം ആര്‍ ടി ഒക്ക് ഇന്ന് ശുപാര്‍ശ നല്‍കും. നിയമലംഘനത്തില്‍ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. പ്രദേശത്തെ എ ഐ കാമറകള്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. വാഹനത്തിന്റെ രൂപകല്പനയില്‍ മാറ്റം വരുത്തിയതുള്‍പ്പെടെ […]









