ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ.. ആ കുറ്റി നോക്കുമ്പോള്‍ പാന്റില് സാധാരണ ഖദര്‍ മാത്രമാണ് അന്ന് ഖദറേയില്ല പരിഹാസവുമായി എം.വി ജയരാജന്‍
കെ-റെയിൽ വിശദീകരണ യോഗമായ ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടിക്കിടെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിവെയാണ് പരിഹാസം. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജന്‍ പറഞ്ഞു. ” എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍… സാധാരണ മുണ്ടും ഷര്‍ട്ടുമാണ്… ഖദര്‍ മാത്രമാണ്. […]