Kerala News

മനുഷത്വ വിരുദ്ധമായി ഇടപെടുന്നു; പോലീസിനെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ

  • 30th April 2022
  • 0 Comments

മനുഷ്യത്വ വിരുദ്ധമായി ചില പോലീസുകാർ ഇടപെടുന്നുവെന്ന വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ. കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. അത്തരം പ്രവണതയുള്ള പൊലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമ ല്ലെന്നും ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.

Kerala News

തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്കു തുടക്കമായി

  • 22nd March 2022
  • 0 Comments

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനെക്സ്-2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നവകേരളം കർമ പദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിച്ചു.ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കില ഡയറക്ടർ ജോയ് ഇളമൺ ലോഗോ പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് വിജു മോഹൻ ബ്രോഷർ പ്രകാശനവും നിർവഹിച്ചു. പട്ടം ജി എച്ച് […]

Kerala News

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; അഴിമതി വെച്ച് പൊറുപ്പിക്കില്ല; എം.വി ഗോവിന്ദൻ

  • 24th July 2021
  • 0 Comments

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. കുറ്റം ചെയ്തത് ആരായാലും അവര് ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. . അതില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കോടികള്‍ വെട്ടിച്ച മുഖ്യ പ്രതികളായ ബിജു […]

Kerala News

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി നടപ്പാക്കും; എം വി ഗോവിന്ദൻ

ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സർക്കാറിന് സാധിക്കൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ […]

error: Protected Content !!