Kerala News

നിരോധനം പരിഹാര മാര്‍ഗമല്ല ,ആര്‍എസ്എസിനെതിരെയും നടപടി വേണമെന്ന് യെച്ചൂരി നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് എം വി ഗോവിന്ദനും

  • 28th September 2022
  • 0 Comments

പോപ്പുലര്‍ ഫ്രണ്ടിന് ഏര്‍പ്പെടുത്തിയ നിരോധനം പരിഹാര മാര്‍ഗമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.വർഗ്ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണം.: ആർഎസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും പരിഹാരമല്ല, രാഷ്ട്രീയമായ ഒറ്റപ്പെടുത്തലാണ് പരിഹാരം. .പിഎഫ്ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്ന് യെച്ചൂരി മറുപടി നല്‍കി,അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ […]

Kerala News

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി,ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമെന്ന് എം വി ഗോവിന്ദൻ

  • 13th September 2022
  • 0 Comments

ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു,ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി താൻ സംസാരിച്ചിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സന്ദര്‍ശകരെ നിയന്ത്രിക്കും. ഭാര്യയും മകൻ ബിനീഷ് കോടിയേരിയുമാണ് ഇപ്പോൾ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവർക്ക് കോടിയേരിയെ സന്ദർശിക്കാനുള്ള അനുമതിയില്ലെന്നും എം.വി ഗോവിന്ദൻ […]

Kerala News

രാജിയില്‍ തീരുമാനം പിന്നീട്;എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോവുമെന്ന് എം.വി ഗോവിന്ദന്‍

  • 28th August 2022
  • 0 Comments

എല്ലാവരേയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാകാലത്തും പാര്‍ട്ടി ഓരോ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരുന്നു. അങ്ങനെയാണ് പ്രവര്‍ത്തിച്ച് വന്നത്. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും പാര്‍ട്ടി തീരുമാനിച്ചു. എല്ലാം ഭംഗിയായി നിറവേറ്റുമെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.മന്ത്രി സ്ഥാനം രാജിവെക്കുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.പുനഃസംഘടന പിന്നീട് തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. അദ്ദേഹത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കണം. കോടിയേരിയുമായി ഒരുപാട് വര്‍ഷക്കാലത്തെ […]

Kerala News

രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കും സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത

  • 28th August 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും.സജി ചെറിയാൻ, എംവി ഗോവിന്ദൻ എന്നിവർക്ക് പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന സൂചന. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാൽ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക.ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന […]

Kerala News

എം വി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി

  • 28th August 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറി.എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും.യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.

Kerala News

ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

  • 4th August 2022
  • 0 Comments

നെടുമ്പൊയില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ആളുകളുടെ മരണം ഈ മേഖലയില്‍ വലിയ ദുരന്തമാണ് വിതച്ചത്. അവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു. നെടുമ്പകം, കേളകം കണിച്ച്യര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒരുപാട് ദുരന്തം റോഡിന് മുകളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം വീടുകള്‍ പുനര്‍നിര്‍മ്മാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം. വലിയ […]

Kerala News

ആവിക്കല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന്‍, പ്രതിഷേധത്തിനു പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ അടിയന്തരപ്രമേയം പരിസ്ഥിതിനാശം ഉണ്ടാക്കാത്ത പദ്ധതിയെന്ന് തദ്ദേശഭരണമന്ത്രി എംവി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്‍രുകള്‍ അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റിനെതിരെ നടത്തുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവങ്ങളുള്ള വിഭാഗങ്ങളാണെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടി. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരം നടത്തുന്നത്. പ്ലാന്റില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി […]

Kerala News

യുവജന സംഘടനയില്‍ നല്ലൊരു വിഭാഗവും മദ്യപാനികളാണെന്ന് എം.വി ഗോവിന്ദന്‍, വിവാദമായപ്പോള്‍ മലക്കം മറിഞ്ഞ് മന്ത്രി

  • 26th June 2022
  • 0 Comments

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ നല്ലൊരു വിഭാഗവും കുടിയന്‍മാരാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശം വിവാദത്തില്‍. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. പുതിയ തലമുറയെ ആത്മാര്‍ത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി- യുവജന സംഘടനകളെയാണ്. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് […]

Kerala News

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

  • 25th June 2022
  • 0 Comments

സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ 3,599 ഭക്ഷണശാലകളിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1,613 […]

Kerala News

സ്പിരിറ്റിന്റെ വില വർധിച്ചു; ബെവ്‌കോ നഷ്ടത്തിൽ; സംസ്ഥാനത്ത് മദ്യ വില ഉയരാൻ സാധ്യത

സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. ബെവ്കോ നഷ്ടത്തിലാണെന്നും നയപരമായ തീരുമാനത്തിന് ശേഷം വില വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്പിരിറ്റിൻ്റെ വില വലിയ തോതിൽ വർധിച്ചതും, ലഭ്യതയിലുണ്ടായ കുറവുമാണ് വിലവർധിപ്പിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉല്പാദിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഡിസ്റ്റലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചതായും മന്ത്രി പറഞ്ഞു ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബെവ്‌ കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന്‍ […]

error: Protected Content !!