സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി വില്‍പന വീണ്ടും ആരംഭിച്ചു;വില 100 രൂപ
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മട്ടന്‍ബിരിയാണി വില്പന വീണ്ടും ആരംഭിക്കുന്നു.നൂറ് രൂപയാണ് മട്ടൻ ബിരിയാണിയുടെ വില.കോവിഡ് കാലത്ത് നിർത്തിവെച്ചതായിരുന്ന സെന്‍ട്രല്‍ ജയിലിന് മുന്നിലെ കൗണ്ടര്‍ മുഖേനയുള്ള മട്ടന്‍ ബിരിയാണി വില്‍പ്പന ഉപഭോക്താക്കളുടെ നിരന്തമായ ആവശ്യം കണക്കിലെടുത്താണ് വീണ്ടും തുടങ്ങിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.പ്രതിദിനം നൂറോളം മട്ടൻ ബിരിയാണിയാണ് ജയിലിൽ നിന്ന് വിറ്റു പോകുന്നത്. ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. സെൻട്രൽ ജയിലിൽ ചിക്കൻ ബിരിയാണിക്ക് 65 രൂപയാണ്.
