Kerala News

മരംമുറി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

  • 1st September 2021
  • 0 Comments

മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ശരിയായ ദിശയില്‍ അല്ല അന്വേഷണമെങ്കില്‍ ഹര്‍ജിക്കാരനടക്കം എത് പൗരനും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഉത്തരവ്. […]

Kerala News

മരംമുറിക്കേസിലെ പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് പരാതി നല്‍കി ഡിഎഫ്ഒ ധനേഷ് കുമാര്‍

  • 26th August 2021
  • 0 Comments

മരംമുറിക്കേസിലെ പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് പരാതി നല്‍കി ഡിഎഫ്ഒ ധനേഷ് കുമാര്‍. എഡിജിപി ശ്രീജിത്തിനാണ് പരാതി നല്‍കിയത്. ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യക സംഘത്തിലെ അംഗമായിരുന്നു ധനേഷ്. അതിനിടെ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാര്‍ശയില്‍ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയല്‍ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ […]

Kerala News

മരംമുറി കേസിലെ ധര്‍മ്മടം ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്; സാജനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മടക്കിയെന്നും ആരോപണം

  • 23rd August 2021
  • 0 Comments

മുട്ടില്‍ മരംമുറി വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മടക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മരംമുറിക്കേസിലെ ധര്‍മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ധര്‍മടത്തെ രണ്ട് വ്യക്തികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത് ഗൗരവതരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുട്ടില്‍ മരം മുറി മൂന്ന് പ്രാവശ്യം നിയമസഭയില്‍ ഉന്നയിച്ചു. മരം സംരക്ഷിക്കാന്‍ സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ […]

Kerala News

മുട്ടിൽ മരം മുറിക്കേസ് ; 29 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

  • 9th August 2021
  • 0 Comments

ആദിവാസികളും കർഷകരുമടങ്ങിയ 29 പേരെ മുട്ടിൽ മരംമുറിക്കേസ് പ്രതി പട്ടികയിൽ നിന്നൊഴിവാക്കി ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29 പേരെ പട്ടികയില്‍ നിന്ന്ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 20 പേര്‍ എസ്ടി വിഭാഗത്തില്‍പ്പെടുന്നവരും 9 പേര്‍ കര്‍ഷകരുമാണ്. അതേസമയം സിന്ധു, അജി എന്നീ റവന്യൂ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാനുള്ള അനുമതി തേടിക്കൊണ്ടാണ് കോടതിയില്‍ […]

Kerala News

ഉത്തരവിറക്കാന്‍ നിയമോപദേശം തേടേണ്ട സാഹചര്യമുണ്ടായിരുന്നില്ല; മരംമുറി വിഷയത്തില്‍ റവന്യൂ മന്ത്രി നിയമസഭയില്‍

  • 26th July 2021
  • 0 Comments

മരംമുറി ഉത്തരവ് പുറത്തിറക്കാന്‍ നിയമ ഉപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയോ അഡ്വക്കേറ്റ് ജനറലിന്റെയോ അഭിപ്രായം തേടിയില്ല. ഉത്തരവ് പുറത്തിറക്കിയത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് എന്നും റവന്യൂ മന്ത്രി പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് എംഎല്‍എമാര്‍ റവന്യൂ മന്ത്രിക്ക് മുന്നില്‍ വച്ചത്. നിയമ വകുപ്പിന്റെ അനുമതി തേടാതെ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയത് പ്രതിപക്ഷം വന്‍വിവാദമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വകക്ഷി […]

Kerala News

മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

  • 26th July 2021
  • 0 Comments

വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വനം കൊള്ള നടത്തിയിട്ടില്ല, തങ്ങളുടെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. റിസര്‍വ് വനത്തില്‍ നിന്നല്ല, മറിച്ച് പട്ടയ ഭൂമിയില്‍ നിന്നുമാണ് തങ്ങള്‍ മരം […]

Kerala News

മരം മുറി വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

  • 24th June 2021
  • 0 Comments

സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കല്‍ വിവാദത്തിന്റെ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു. ഡി. എഫ്. നിയോഗിച്ചതായി യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. പ്രൊഫ: ഇ. കുഞ്ഞികൃഷ്ണന്‍, അഡ്വ: സുശീല ഭട്ട്, റിട്ടയര്‍ഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥന്‍ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. യു. ഡി. എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് […]

Kerala News

മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

  • 22nd June 2021
  • 0 Comments

മുട്ടില്‍ മരംമുറിക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ നടത്തുന്ന ധര്‍ണയുടെ സംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ . വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ […]

Kerala News

മുട്ടിൽ മരം മുറിക്കേസ്; മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം

  • 22nd June 2021
  • 0 Comments

മുട്ടില്‍ മരംമുറി കേസില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം. കോടതി രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി. നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഉള്ള പോരിൽ ബലിയാടാവുകയായിരുന്നുവെന്നും പ്രതികള്‍ ബോധിപ്പിച്ചു.

error: Protected Content !!