Local

മുത്തൂറ്റ് ഫിനാന്‍സില്‍ കാലാവധി കഴിഞ്ഞിട്ടും പണം ലഭിച്ചില്ല;വഞ്ചിക്കപ്പെട്ടതായി പരാതി

  • 3rd August 2023
  • 0 Comments

പത്തനംതിട്ട: മുത്തൂറ്റ് ഫിനാന്‍സില്‍ നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് പരാതി. സഹോദര സ്ഥാപനം എന്ന വ്യാജേന മറ്റൊരു സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ച ശേഷം കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.അറുപതോളം നിക്ഷേപകരാണ് പരാതിപ്പെട്ടിരിക്കുന്നത്. 2018 ലാണ് പരാതിക്കാര്‍ മുത്തൂറ്റിന്റെ വിവിധ ശാഖകളില്‍ തുക നിക്ഷേപിക്കുന്നത്. എട്ട് മുതല്‍ ഒമ്പത് ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം വരെ മൂന്ന് വര്‍ഷത്തേക്ക് എന്‍സിഡി (Non Convertible Debentures) […]

Kerala News

മുത്തൂറ്റ് ഫിനാന്‍സില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍; പിടികൂടിയത് ഹൈദരാബാദില്‍ നിന്ന്

  • 23rd January 2021
  • 0 Comments

കൃഷ്ണഗിരി ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്. ശാഖ മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു […]

Kerala News

തിങ്കളാഴ്ച്ച മുതല്‍ വീണ്ടും സമരമാരംഭിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍

  • 2nd January 2021
  • 0 Comments

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. 164 ജീവനക്കാരെ പിരിച്ചുവിട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും ആവശ്യങ്ങള്‍ മാനേജ്മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്. നേരത്തെ സമരം നടത്തിയിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 തവണ ചര്‍ച്ച നടന്നെങ്കിലും തികച്ചും നിഷേധാത്മക നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഹെഡ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കും. അനിശ്ചിത കാല പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമാണെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി. സി.ഐ.ടി.യുവിന്റെ […]

Kerala News

പോള്‍ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

  • 5th September 2019
  • 0 Comments

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ജീവപര്യന്തം ശിക്ഷയാണ് റദ്ദാക്കിയത്. പ്രതികളായ കുന്നേല്‍ വീട്ടില്‍ ജയചന്ദ്രന്‍, സത്താര്‍, പായിപ്പാട് പഞ്ചായത്ത് കൈലാശ് വീട്ടില്‍ സുജിത്, ചങ്ങംകുളങ്ങര വീട്ടില്‍ ആകാശ് ശശിധരന്‍, പായിപ്പാട് പഞ്ചായത്ത് ചേപ്പാട്ടുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാര്‍, പാടിപ്പാട്ട് നാലാം വാര്‍ഡ് നെടുമണ്ണില്‍ […]

News

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നു

  • 4th September 2019
  • 0 Comments

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നു. പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തൊഴിലാളി സമരം നടക്കുന്ന 300 ഓളം ശാഖകള്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. മലപ്പുറം, കോട്ടക്കല്‍ ചങ്കുവെട്ടി, ഭരണിക്കാവ്, തിരുവനന്തപുരം ഉള്ളൂര്‍, എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, തെങ്ങണ, പൊന്നാരിമംഗലം, പെരിങ്ങമല, പുനലൂര്‍, പാലക്കാട് സുല്‍ത്താന്‍പേട്ട, കുമളി കൊളുത്തുപാലം, പതിരിപാല എന്നീ മുത്തൂറ്റ് […]

Kerala

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടപ്പെടുന്നത് 2000 ത്തോളം പേര്‍ക്ക്

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം കേരളത്തില്‍ നിര്‍ത്തുന്നു. സിഐടിയു സമരത്തെ തുടര്‍ന്നാണ് മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. . കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് […]

error: Protected Content !!