കുന്ദമംഗലത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യൂത്ത് ലീഗിന്റെ ‘സമര കാഹളം’
മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ‘സമരകാഹളം’ സംഘടിപ്പിച്ചു. കുന്ദമംഗലത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന അവിശ്യമുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ സമരകാഹളം നടത്തിയത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ധീഖ് തെക്കഴില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി കെ.കെ ഷമീല്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഒ […]


