ലീഗിനെതിരായ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം:പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതെന്ന് കെ.സുധാകരന്‍
ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുസ്ലീംലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. മുസ്ലീംലീഗ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണ്. കോണ്‍ഗ്രസ്സും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളത്. മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മുസ്ലീംലീഗ് […]









