വൈകാരിക നിമിഷങ്ങൾ അലതല്ലി പ്ലാറ്റിനം ജൂബിലി പൊതുസമ്മേളന സമാപനം
ചെന്നൈ: മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനം സമാപിച്ചു. മാർച്ച് 10 വെള്ളിയാഴ്ചയായിരുന്നു സമാപനം. 1948ൽ നിർണായക തീരുമാനമെടുത്ത അതേ വേദിയിൽ 75ാം വാർഷികത്തിൽ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ വൈകാരിക നിമിഷങ്ങൾ അലതല്ലി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി ശബ്ദിക്കാൻ മുസ്‍ലിം ലീഗ് നിലനിൽക്കണമെന്ന ഖാഇദെ മില്ലത്തിന്റെ നിർദേശം യോഗം തക്ബീർ മുഴക്കി അംഗീകരിച്ചു. മുദായത്തിന്റെ ആത്മാഭിമാനത്തോടെയുള്ള നിലനിൽപിനായി പരിശ്രമിച്ച് മുന്നോട് നീങ്ങുന്നതിനിടയിൽ നിരവധി വൈതരണികൾ താണ്ടേണ്ടിവന്നതായി പാണക്കാട് സാദിഖലി അനുസ്മരിച്ചു. സമ്മേളനത്തിൽ സാദിഖലി തങ്ങളുടെ […]









