Kerala News

രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്ന് ലീഗ് ; യു ഡി എഫ് നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന്

  • 31st January 2024
  • 0 Comments

യു ഡിഎഫിലെ നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെതാണ് ചർച്ച. കേരളാ കോൺഗ്രസ് ജോസഫ്, ആർ എസ് പി നേതൃത്വവുമായുള്ള ചർച്ചകൾ നേരത്തെ പൂർത്തിയായതോടെ ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്ആവശ്യപ്പെടും.കണ്ണൂർ, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. നിലവിൽ സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ലീഗ് കടുപ്പിച്ചാൽ ഹൈക്കമാൻഡ് ഇടപെടൽ […]

Kerala

അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്;

  • 29th December 2023
  • 0 Comments

മലപ്പുറം: അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്രവിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാഷ്ട്രീയഅജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരകാഴ്ചപ്പാടുള്ള പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് രാഷ്ട്രീയ കാര്യസമിതിയോഗത്തിന് മുന്‍പായി പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലീം ലീഗ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. വിവിധ ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തിനും പാര്‍ട്ടി എതിരല്ല. […]

kerala politics

നവകേരള സദസില്‍ ലീഗ് നേതാവും; ഒന്നര വര്‍ഷം മുന്‍പ് പുറത്താക്കിയതെന്ന് നേതൃത്വം

  • 2nd December 2023
  • 0 Comments

പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു.

Kerala News

പട്ടി പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ല; ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് കെ സുധാകരൻ

  • 3rd November 2023
  • 0 Comments

പട്ടി പ്രയോഗത്തിൽ മുസ്ലിം ലീഗിനെ അനുനയിപ്പിക്കാൻ നീക്കവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച സുധാകരൻ പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് വ്യക്തമാക്കിപി കെ കുഞ്ഞാലിക്കുട്ടിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം നിലപാടറിയിച്ചത് . വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് രാവിലെ സുധാകരന് പി.എം.എ സലാം മറുപടി നല്‍കിയിരുന്നു. അതേസമയം,ഫലസ്തീൻ ഐകൃദാര്‍ഢ്യ പരിപാടിയിലേക്കുള്ള സി.പി.ഐ.എം ക്ഷണം ലീഗ് സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. […]

Kerala News

കലാപം ശമിപ്പിക്കാൻ ഇടപെടൽ നടത്തും; മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്

  • 10th July 2023
  • 0 Comments

സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്. ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക് തിരിച്ചു. പി.വി അബ്ദുൽ വഹാബ് എം.പിയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പി.വി അബ്ദുൽ […]

Kerala

മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഒരുമിച്ചു നിന്നു പ്രതികരിക്കണം: ഏകസിവിൽ കോഡിനെതിരെ സാദിഖലി തങ്ങൾ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകവ്യക്തി നിയമത്തിനെതിരെ മുസ്‌ലിംകൾ മാത്രമല്ല, എല്ലാവരും ഒരുമിച്ചു നിന്നു പ്രതികരിക്കണമെന്നും സാദിഖലി ഷിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ‘‘ഗോത്രവർഗക്കാരടക്കം നിരവധിപേരെ ഇത് കാര്യമായി ബാധിക്കും. തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട ഒരു വിഷയമല്ല ഇത്. നിയമപരമായി പോരാടേണ്ടിവരും. രാഷ്ട്രീയമായി നേരിടാൻ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ആവശ്യമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തത്തോടെയുള്ള സമീപനം എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു […]

Kerala Local News

‘എതിരാളികൾ പോലും ഇന്ന് മുസ്ലിം ലീഗിനെ അംഗീകരിക്കുന്നു, പാർട്ടിക്ക് സ്വീകാര്യത വർദ്ധിച്ചു’: സി.പി. ചെറിയ മുഹമ്മദ്

  • 21st June 2023
  • 0 Comments

ഏഴരപ്പതിറ്റാണ്ടിന്റെ മുസ്ലിം ലീഗ് പ്രവർത്തനം ഇന്ന് ഇന്ത്യയിൽ പാർട്ടിക്ക് സ്വീകാര്യത വർദ്ധിച്ചതായും എതിരാളികൾ പോലും മുസ്ലിം ലീഗിനെ അംഗീകരിക്കുന്ന അവസ്ഥ വന്നെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടരി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി മാവൂരിൽ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് (തഖ് വീം 2023 ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നിർമ്മിക്കുന്ന ദേശീയ ആസ്ഥാന മന്ദിരം പാർട്ടിക്ക് പുത്തൻ ഉണർവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് കെ. മൂസ്സ മൗലവി […]

Local News

കേരള സ്റ്റോറി പ്രദർശനം : പിണറായിയുടെ നിലപാട് പ്രതിഷേധാർഹം, മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം കേരള സമൂഹം തിരിച്ചറിയണം: ഉമ്മർ പാണ്ടിക ശാല

കുന്ദമംഗലം: തികഞ്ഞ മതസൗഹാർദ്ദവും സാംസ്കാരിക പാരമ്പര്യവുമുള്ള കേരളത്തെ ലോകരാജ്യങ്ങൾക്കിടയിൽ അപഹസിക്കുന്ന കേരള സ്റ്റോറിയുടെ പ്രദർശനത്തിന് അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന്മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടിക ശാല. മറ്റു പല സംസ്ഥാനങ്ങളും സിനിമയ്ക്ക് പ്രദർശനം നിഷേധിച്ചപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് തികച്ചും ആശങ്കയുളവാക്കുന്നതാണെന്നും പിണറായിയുടെ ഇരട്ടത്താപ്പ് നയം കേരള സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്ദമംഗലം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം […]

National News

താമര ഹിന്ദുമത ചിഹ്നം; ബി ജെ പി ക്കെതിരെ മുസ്ലിം ലീഗ്

  • 20th March 2023
  • 0 Comments

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബി ജെ പിക്കെതിരെ മുസ്ലിം ലീഗ്. ബി ജെ പി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ബി ജെ പി യെയുംകേസിൽകക്ഷി ചേർക്കണമെന്നാണ് ലീഗിന്റെ ആവശ്യം.താമര സരസ്വതി ദേവിയുടെ ഇരിപ്പിടമാണെന്നും വിഷ്ണു, ബ്രഹ്മാവ്, ശിവൻ എന്നിവയുമായി താമര ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലീഗിന്റെ അപേക്ഷയിൽ പറയുന്നു. കൂടാതെ ശിവസേന, ശിരോമണി അകാലിദൾ, ഹിന്ദു സേന, ഹിന്ദു മഹാസഭ, ക്രിസ്ത്യൻ ഡെമോക്രാറ്റിക് ഫ്രണ്ട്, […]

Local

കാരുണ്യ മേഖലയിൽ പുതിയ ചരിത്രം തീർത്ത് മുസ്ലിം ലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ്

  • 20th March 2023
  • 0 Comments

മുസ്ലിം ലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സഹോദരിയുടെ പൂർണ സാമ്പത്തിക ചെലവിൽ കോഴിക്കൽ കോയ സാഹിബ്‌ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ച ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി കിണറിന്റെ ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു.കെ സക്കീർ സ്വാഗതം പറഞ്ഞു.കെ.പി കോയ ഹാജി, അരിയിൽ മൊയ്തീൻ ഹാജി, കെഎംഎ റഷീദ്,എം ബാബുമോൻ, ടിഎംസി അബൂബക്കർ, കെ ബഷീർ മാസ്റ്റർ, […]

error: Protected Content !!