ജന്മദിനാശംസകൾ രാജയ്യ
സംഗീതപ്രേമികളെ തന്റെ ഈണങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ച അതുല്യ സംഗീതജ്ഞനാണ് ഇളയരാജ. ആറായിരത്തില്‍പരം ഗാനങ്ങള്‍ ആയിരത്തിൽ പരം സിനിമകളിലായി ഈ അതുല്യ പ്രതിഭ ഇതിനോടകം ചെയ്തു കഴിഞ്ഞു. . സംഗീത സംവിധാനത്തിനുമപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മഹാ പ്രതിഭയ്ക്ക് ഇന്ന് ജന്മദിനം. തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തിൽ, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായിട്ട് 1943 ജൂൺ രണ്ടിന് ജനനം. ജ്ഞാനദേശികൻ എന്നതായിരുന്നു യഥാർത്ഥ നാമം. സ്കൂൾ വിദ്യാഭ്യാസസമയത്ത് പിതാവ് ജ്ഞാനദേശികൻ എന്ന പേരു […]
