പ്രശസ്ത സംഗീത സംവിധായകൻ പണ്ഡിറ്റ് ശിവ്‌കുമാർ ശർമ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനും സന്തൂർ വാദ്യോപകരണത്തെ ജനകീയമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത പണ്ഡിറ്റ് ശിവ് കുമാർ ശർമ (84 ) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്ന ശിവ് കുമാർ ശർമയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കാശ്മീരിൽ നിന്നുള്ള ആർക്കുമറിയാത്ത സന്തൂർ എന്ന വാദ്യോപകരണത്തെ ക്ലാസ്സിക്ക് പദവിയിലെത്തിച്ചത് ശിവ് കുമാർ ശർ മയായിരുന്നു.ശർമയിലൂടെ സിതാറിനും സരോദിനുമൊപ്പമെത്താൻ സന്തൂറിന് കഴിഞ്ഞു. […]
