പണം തട്ടിയെടുക്കാൻ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ആന്ധ്രാപ്രദേശിൽ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തക്കാളിയുടെ വില ഉയർന്നതോടെ കർഷകന്റെ കൈയിൽ ധാരാളം പണം ഉണ്ടെന്ന് കരുതിയുള്ള കവർച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.62 വയസുകാരനായ നരേം രാജശേഖര്‍ റെഡ്ഡിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹം മാര്‍ക്കറ്റില്‍ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിവരുമ്പോഴാണ് അക്രമി സംഘം പിന്തുടര്‍ന്ന് ഇദ്ദേഹത്തെ കെട്ടിയിട്ട് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ശേഷം ഇദ്ദേഹത്തെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തക്കാളി വിളവെടുപ്പ് കഴിഞ്ഞെന്നും റെഡ്ഡി ഗ്രാമ വിട്ട് പോയിരിക്കുകയാണെന്നും ഇദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചറിഞ്ഞ […]
