National News

സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും എട്ട് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

  • 20th March 2023
  • 0 Comments

കർണാടകയിൽ 8 വർഷങ്ങൾക്ക് മുൻപ് സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം പേര് മാറ്റി മഹാരാഷ്ട്രയിൽ ഒരുമിച്ച് കഴിഞ്ഞിരുന്ന ഇവരെ പോലീസ് പിടികൂടുകയായിരുന്നു. തങ്ങൾ ഒരുമിച്ച് കഴിയുന്നതിനെ എതിർത്ത സഹോദരൻ ലിംഗരാജു സിദ്ധപ്പ എന്ന പൂജാരിയെ 2015 -ൽ സഹോദരി ഭാഗ്യശ്രീയും കാമുകൻ ശിവപുത്രയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളായി വെട്ടിമുറുക്കിയ ഇരുവരും ശരീരഭാഗങ്ങൾ മൂന്ന് സഞ്ചികളിലാക്കി ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. സംഭവം […]

National News

പീഡന ശ്രമത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തി; പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി

  • 14th March 2023
  • 0 Comments

പീഡന ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി. ജയേഷ് സർവയ്യ എന്ന 26 കാരന് ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് വധ ശിക്ഷ വിധിച്ചത് . 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.കുട്ടി എതിർത്തപ്പോൾ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. തന്റെ അയൽവാസിയായ പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം […]

Kerala News

തൃശൂർ സദാചാര കൊല ; രണ്ട് പേർ ആറസ്റ്റിൽ

  • 11th March 2023
  • 0 Comments

തൃശൂർ ചിറക്കലിൽ സദാചാര ഗുണ്ടകൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതികളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. അതേ സമയം, യുവാവിനെ ആക്രമിച്ചവർ ഇപ്പോളും ഒളിവിലാണ്. ചേർപ്പ് ചിറക്കൽ കോട്ടം ഇല്ലത്തെ ഷംസുദ്ദീന്റെ മകന്‍ സഹറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ അമീറിനെ രക്ഷപെടുത്താൻ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ സുഹൈല്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി എട്ട് പേര് കൂടി അറസ്റ്റിലാകാനുണ്ട്.ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, […]

Kerala News

കാപ്പാ കേസ് പ്രതിയെ കുത്തിക്കൊന്നു; പ്രതി കീഴടങ്ങി

  • 26th February 2023
  • 0 Comments

ഇറച്ചിക്കട ലേലത്തെ ചെല്ലിയുള്ള തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയായ റിയാസിനെ നടു റോട്ടിൽ കുത്തി കൊന്ന് പ്രതി ഷിഹാബ് പോലീസിൽ കീഴടങ്ങി. ഇറച്ചിക്കട ലേലത്തെ തുടർന്ന് ഇരുവരും ദീർഘ നാളായി തർക്കമുണ്ടായിരുന്നു ഇതിന് പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ റോട്ടിലൂടെ നടന്ന് പോകുകയായിരുന്ന റിയാസിനെ ഷിഹാബ്‌ കുത്തുകയായിരുന്നു. വയറ്റിൽ നിരവധി തവണ കുത്തേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ റിയാസ് മരിച്ചു.

National

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; മകൻ പിതാവിനെ കൊലപ്പെടുത്തി

  • 2nd February 2023
  • 0 Comments

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് സ്ഥലത്തെത്തി. സുരേഷിനെ കുത്തി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഒരു ചെവിയിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. പണത്തെ ചൊല്ലി മകൻ അജയ്‌യുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഡെപ്യൂട്ടി […]

Kerala News

കൊയിലാണ്ടിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

  • 27th January 2023
  • 0 Comments

കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്.ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു എന്ന് വ്യക്തമാക്കി ഭർത്താവ് രവീന്ദ്രൻ സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.2009ലാണ് ഇവരുടെ വിവാഹം നടന്നത്. മൂന്നാം ക്ലാസുകാരിയായ മകള്‍ സ്‌കൂളിലേക്ക് പോയ സമയത്താണ് രവീന്ദ്രന്‍ ലേഖയെ കൊലപ്പെടുത്തിയത്.

Kerala News

വസ്ത്രധാരണരീതിയില്‍ മാറ്റമെന്ന് പറഞ്ഞ് തർക്കം;നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു,ശേഷം ആത്മഹത്യക്ക് ശ്രമം

  • 17th December 2022
  • 0 Comments

കന്യാകുമാരി തക്കലയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു.സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഴകിയമണ്ഡപം സ്വദേശി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. അരിവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണം. തക്കല പൊലീസ് അന്വേഷണം ആരംഭിച്ചു,ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.ടെംപോ വാന്‍ ഡ്രൈവറാണ് എബനേസര്‍. കൊല്ലപ്പെട്ട ജെബ കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ […]

Kerala News

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം;ഭർത്താവിനെതിരെ കൊലക്കുറ്റം,അഞ്ജുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്,മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് 30 ലക്ഷം രൂപ

  • 17th December 2022
  • 0 Comments

ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിന്റെ കൊലപാതകം ശ്വാസംമുട്ടിച്ചെന്ന് പൊലീസ്.കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.സാജു 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും.വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. […]

Kerala

തിരുവനന്തപുരത്ത് നടുറോഡില്‍ സുഹൃത്ത് യുവതിയെ വെട്ടിക്കൊന്നു

  • 15th December 2022
  • 0 Comments

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡില്‍ യുവാവ് യുവതിയെ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ രാകേഷിനെ പൊലീസ് പിടികൂടി. പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിന്ധുവിന്റെ കഴുത്തിന് മുന്നു വെട്ടുകളേറ്റുവെന്നാണ് വിവരം. സിന്ധുവും രാകേഷും തമ്മിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി പരിചയമുള്ള ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു തന്നില്‍ നിന്നും അകന്നു മാറുന്നു എന്ന […]

Kerala News

കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്;പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  • 6th December 2022
  • 0 Comments

കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു ഇരട്ട ജീവപര്യന്തം. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ […]

error: Protected Content !!