National

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്; ഒടുവില്‍ പിടിയില്‍

  • 3rd January 2024
  • 0 Comments

തമിഴ്‌നാട്ടില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണന്‍ (38) ആണ് അറസ്റ്റിലായത്. ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജന്‍ (23), ഹരികൃഷ്ണന്‍ (32) എന്നിവരും പിടിയിലായി. സുരേഷ് തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം […]

Kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

  • 31st December 2023
  • 0 Comments

എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ ശ്വേതാ ,അന്നഎന്നിവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kerala

മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

  • 28th December 2023
  • 0 Comments

കണ്ണൂര്‍: പട്ടാപ്പകല്‍ റോഡില്‍ വച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് അറസ്റ്റുചെയ്തത്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ യു സജിത (36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തോടെ ഇരിട്ടി ബെന്‍ഹില്‍ സ്‌കൂളിനടുത്ത് അന്തര്‍സംസ്ഥാന പാതയിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഉമേഷുമായി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിലാണ് താമസം. കോടതിയില്‍ […]

Kerala

പത്തനാപുരത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

  • 22nd December 2023
  • 0 Comments

കൊല്ലം: പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മകള്‍ ആരുഷ്മ (10) എസ് എ ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു.

Kerala

മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

  • 20th December 2023
  • 0 Comments

ഇടുക്കി: മൂലമറ്റം ചേറാടിയില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. പീലിയാനിക്കല്‍ കുമാരന്‍ (70), ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അജേഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. വെട്ടേറ്റയുടന്‍ തന്നെ കുമാരന്‍ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

Kerala

‘ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല’; റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ഡോ ഷെഹ്നയുടെ ആത്മഹത്യ കുറിപ്പില്‍

  • 20th December 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം? […]

Kerala

ഷഫ്നയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തി; ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചു; ബന്ധുക്കള്‍

  • 19th December 2023
  • 0 Comments

കണ്ണൂര്‍: ചൊക്ലിയിലെ ഷഫ്‌നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കള്‍.ഭര്‍തൃവീട്ടുകാര്‍ ഷഫ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം ആരോപിച്ചു. തൊട്ടില്‍പ്പാലം സ്വദേശിയായ ഷഫ്നയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്നയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഫ്നയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് […]

Kerala

വാക്കു തര്‍ക്കം; മലപ്പുറത്ത് 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു; പ്രതി പിടിയില്‍

  • 15th December 2023
  • 0 Comments

മലപ്പുറം: മഞ്ചേരി പുല്ലാരയില്‍ 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പന്‍ (65) ആണ് മരിച്ചത്. മകളുടെ ഭര്‍ത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു. അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രതി പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് […]

Kerala

ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ജാമ്യത്തിലിറങ്ങിയ ശേഷം ഷിജി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു; ഭര്‍ത്താവ് പിടിയില്‍

  • 1st December 2023
  • 0 Comments

കോട്ടയം: ജാമ്യത്തിലിറങ്ങിയ ശേഷം ഭാര്യയെ കൊലപ്പെടുത്തി. ഭര്‍ത്താവ് അറസ്റ്റില്‍. മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്. ഭാര്യ അറയ്ക്കല്‍ വീട്ടില്‍ ഷിജിയെ ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസില്‍ ഇയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂത്ത് ഷിജി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് സനീഷ് […]

National

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു

  • 29th November 2023
  • 0 Comments

കൊല്‍ക്കത്ത: നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു. ബംഗാളിലാണ് സംഭവം. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പരുള്‍ ഖാത്തൂറിനെ പൊലീസ് പിടികൂടി. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഖ്ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്. ഉടന്‍ […]

error: Protected Content !!