Kerala News

കോഴിക്കോട് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കോഴിക്കോട് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുരളിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജിനെ കൊന്നക്കേസിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരമാണ് പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി വീട്ടില്‍ മുരളി (44)ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴസംഖ്യ മരണപ്പെട്ട ബാബുരാജിന്റെ ഭാര്യയ്ക്ക് […]

National News

മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍

മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു. മംഗളൂരു കല്‍ബുര്‍ഗിയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്‍ബുര്‍ഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷഹാബുദ്ദീന്‍ , നവാസ് എന്നിവരാണ് കൊലപാതകക്കേസില്‍ അറസ്റ്റിലായത്. ഇവരുടെ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആറുമാസം മുന്‍പ് ഷഹാബുദ്ദീന്‍ വിജയ് കാംബ്ലെയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. […]

Kerala News

പ്രവാസിയെ തട്ടികൊണ്ട്‌പോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി യഹിയ പിടിയില്‍

പ്രവാസിയായ പാലക്കാട് അഗളി സ്വദേശി അബ്ജുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയയെ അറസ്റ്റ് ചെയ്തു.പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് യഹ്യയെ പൊലീസ് പിടികൂടിയത്. ഒളിവില്‍ ഇരുന്ന വീട്ടില്‍ നിന്നാണ് യഹിയയെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു. യഹിയയുടെ അറസ്റ്റോടെ അബ്ജുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്ന കേസില്‍ ആകെ 9 പേര്‍ പിടിയിലായി. യഹിയ, അലിമോന്‍, അല്‍ത്താഫ്, റഫീഖ് ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത അനസ് ബാബു, മണികണ്ഠന്‍ മുഖ്യപ്രതി യഹിയയെ ഒളിവില്‍ […]

Kerala News

45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മദ്യപാനികള്‍ ചവിട്ടി കൊന്നത്

കായംകുളത്ത് റോഡരികില്‍ നാല്‍പത്തിയഞ്ചുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശിയായ കൃഷ്ണകുമാറിനെ ചവിട്ടി കൊല്ലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃഷ്ണകുമാറിന്റെ വീടിന് മുന്നിലിരുന്ന് പ്രതികള്‍ മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന് പ്രതികള്‍ കൃഷ്ണകുമാറിനെ മര്‍ദിച്ചിരുന്നു. വൃഷ്ണത്തില്‍ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. ചവിട്ടിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കൃഷ്ണകുമാറിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

Kerala News

ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതര്‍ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു, ആക്രമിച്ചത് സ്വര്‍ണക്കടത്ത് റാക്കറ്റെന്ന് സംശയിക്കുന്ന സംഘം

വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരണപ്പെട്ടത്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു മരണം. 42 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ പ്രധാനപ്രതിയായ യഹിയ ആണെന്നും ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. മര്‍ദ്ദനമേറ്റ് മരിച്ച അബ്ദുള്‍ ജലീലിന്റെ ശരീരത്തില്‍ മാരക മുറിവുകളാണ് ഉണ്ടായിരുന്നത്. ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ […]

National News

തമിഴ്നാട്ടില്‍ നിരന്തരം പരിഹസിച്ച സഹപാഠിയെ കുത്തികൊലപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി

നിരന്തരം പരിഹസിച്ച സഹപാഠിയെ കുത്തികൊലപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ ‘പെണ്‍കുട്ടി’ എന്ന് വിളിച്ച് അപമാനിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെപ്പോലെയാണെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസരിച്ചിരുന്നത്. ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. സഹപാഠിയെ […]

International News

അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, പതിനെട്ടുകാരന്‍ അറസ്റ്റില്‍

അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരനാണ് അക്രമി. വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. വെടിയേറ്റ പതിമൂന്ന് പേരില്‍ പതിനൊന്നുപേരും കറുത്തവര്‍ഗക്കാരാണ്. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. കറുത്തവര്‍ഗക്കാര്‍ ഏറെ താമസിക്കുന്ന പ്രദേശത്താണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. […]

Kerala News

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഷാൾ കഴുത്തിൽ മുറുക്കി വെട്ടി കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ തുണികളിട്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇരു കൈകളിലെയും ഞെരമ്പുകൾ മുറിച്ച് തൂങ്ങിയ നിലയിലാണ് സുധീഷിനെ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് വിദേശത്തായിരുന്ന സുധീഷ് നാട്ടിലെത്തിയത്. നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് […]

Kerala News

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു, മക്കളെ കൊലപ്പെടുത്തിയത് ക്രൂരമായി

ആലപ്പുഴയില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു മക്കളുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും മകനെ കഴുത്തില്‍ ഷാള്‍ മുറുക്കിയുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. ഇവരുടെ കുടുംബത്തില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ […]

Kerala News

സ്‌ഫോടകവസ്തു നിറച്ച ഓട്ടോയിലേക്ക് ഭാര്യയെയും മക്കളെയും വിളിച്ചുകയറ്റി തീയിട്ടു, മലപ്പുറത്തെ കൂട്ടക്കൊല ആസൂത്രിതം

മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗുഡ്‌സ് ഓട്ടോയിലെ സ്‌ഫോടനം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സ്‌ഫോടകവസ്തു നിറച്ച ഗുഡ്‌സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് സ്‌ഫോടനം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പിന്നാലെ ഭര്‍ത്താവ് മാമ്പുഴ മുഹമ്മദ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ടുതവണയാണ് സ്‌ഫോടനമുണ്ടായത്. വാഹനം പൂര്‍ണമായും നശിച്ചിട്ടുണ്ട്. കുടുംബ വഴക്കാണ് ഈ ആസൂത്രിത കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഭാര്യയെയും […]

error: Protected Content !!