തൃശൂരിൽ റിട്ടയേർഡ് അധ്യാപികയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങൾ തട്ടി;അയല്‍വാസി പിടിയില്‍
തൃശൂരിൽ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്ത കേസില്‍ അയല്‍വാസി പിടിയില്‍,ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്ത(75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്എന്‍ യുവിപി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു.ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. റിട്ടയേർഡ് അധ്യാപികയായ വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ് പറയുന്നു. ഗണേശമംഗലം സ്വദേശി ജയരാജൻ (60) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു. തലയ്ക്കേറ്റ മുറിവ് […]









