കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോള്‍ ചവിട്ടി തെറിപ്പിച്ചു; ചുമരില്‍ ഇടിച്ച് വീണു;രണ്ടര വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
മലപ്പുറം: കാളികാവില്‍ രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിവാക്കുന്ന ശബ്ദരേഖ പുറത്ത്. പ്രതിയായ മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭര്‍ത്താവ് അന്‍സാര്‍ അയല്‍വാസിയോട് സംസാരിക്കുന്ന ശബ്ദരേഖയിലാണ് ക്രൂരതയെക്കുറിച്ച് പറയുന്നത്. കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോഴാണ് ഫായിസ് തൊഴിച്ചത്. ഒരൊറ്റ ചവിട്ടായിരുന്നെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയതായും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ചവിട്ടേറ്റ കുഞ്ഞ് തെറിച്ചുപോയി ചുമരില്‍ ഇടിച്ച് വീണു. സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോകുകയാണെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. ഫായിസ് നിരന്തരം […]