Kerala News

വിദ്യയെ വെട്ടിയത് മകന്റെ മുന്നിലിട്ട്;എത്തിയത് കൊല്ലാനുറച്ച്,ആസിഡും കൊണ്ടുവന്നു, കൈകള്‍ തുന്നിച്ചേര്‍ത്തു

  • 18th September 2022
  • 0 Comments

പത്തനംതിട്ടയില്‍ ഭര്‍ത്താവ് യുവതിയുടെ കൈ ഭര്‍ത്താവ് സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവതിയെ ആക്രമിക്കാൻ എത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.കഴിഞ്ഞ ദിവസം വീടിന് പുറത്തുവെച്ച് വിദ്യയെ വകവരുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ രാത്രി വീടുകയറിയാണ് സന്തോഷ് ആക്രമിച്ചത്. വടിവാളുമായി അടുക്കള വഴി വീട്ടിലെത്തിയ അഞ്ചുവയസുകാരനായ മകന്റെ മുന്നിലിട്ടാണ് വിദ്യയെ വെട്ടിയത്. വിദ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛനെയും സന്തോഷ് വടിവാള്‍ കൊണ്ടുവെട്ടി. നേരത്തെ വിദ്യയുടെ വായ് സന്തോഷ് കുത്തിക്കീറി പരിക്കേല്‍പ്പിച്ചിരുന്നു. സന്തോഷ് സംശയ രോഗിയാണെന്നും […]

Kerala News

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

  • 17th July 2022
  • 0 Comments

ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗര്‍ഭിണിയായ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.

Kerala News

നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വെട്ടി,ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു.നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം എംഇടി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെയാണ് ആക്രമിച്ചത്.പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് മൊകേരി സ്വദേശി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

error: Protected Content !!