ലൂസിഫറില്‍ പറഞ്ഞ ഡ്രഗ് ഫണ്ടിംഗ് ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മുരളി ഗോപി
ലൂസിഫർ എന്ന ചിത്രത്തിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്രയും പെട്ടന്ന് ഒരു ജനതയുടെ മേൽ പതിക്കുമെന്ന് കരുതിയില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി.കേരളത്തിൽ ലഹരിമരുന്ന് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുരളിയുടെ പ്രതികരണം.”2018ഇൽ ‘ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര […]
