ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിക്കണം. കെ.മുരളീധരന്‍ എം.പി
കോഴിക്കോട് ; പ്രളയമുള്‍പ്പെടേയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിനേക്കാള്‍ ദുരന്തമുണ്ടാവാതിരിക്കാനാണ് എല്ലാവരും ഒരുമിക്കേണ്ടതെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയിലെന്നും നാടൊന്ന്’ സൗഹൃദം ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തേയും പ്രകൃതിക്ഷോഭങ്ങളേയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി വേണം പ്രതിരോധങ്ങള്‍ സ്വീകരിക്കാന്‍. അനധികൃത നിര്‍മാണങ്ങള്‍ ഏറിവരികയാണ്. പത്തും നാല്പതും നിലകളിലാണ് ഫ്‌ലാറ്റുകള്‍ ഉയര്‍ന്ന് പൊങ്ങുന്നത്. പരിസ്ഥിതിക്ക് വിഘാതമാവുന്ന ഇത്തരം നിര്‍മാണങ്ങള്‍ക്കെതിരേയും പ്രതിരോധങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ […]
